കുറവിലങ്ങാട് മര്‍ത്ത് മറിയം പള്ളിയുടെ ഭാഗമായിരുന്ന കുറിച്ചിത്താനത്തും സമീപപ്രദേശങ്ങളിലുമുള്ള 144 വീട്ടുകാര്‍ ചങ്ങനാശേരി അരമനയ്ക്ക് കൊടുത്ത അപേക്ഷ പ്രകാരം 3-9-1912-ല്‍ കുരിശു പള്ളിക്ക് അനുവാദം കിട്ടി
16-12-1912-ല്‍ കുരിശുപള്ളിക്ക് കല്ലിട്ടു
6-6-1917-ല്‍ കുരിശുപള്ളി വെഞ്ചരിച്ചു
1917-ല്‍ മൂശാരിപറമ്പില്‍ തോമ്മാകത്തനാര്‍ വികാരിയായി
27-10-1919-ല്‍ സിമിത്തേരി പണിത് വെഞ്ചരിച്ചു
1924 മുതല്‍ കുരിശുപള്ളിയില്‍ വച്ച് വിവാഹം നടത്തുന്നതിന് അനുവാദം ലഭിച്ചു
1931 മുതല്‍ തോമാശ്ലീഹായുടെ തിരുനാള്‍ ഡിസംബര്‍ മാസത്തില്‍ നടത്താന്‍ തീരുമാനമായി.
1936-ല്‍ ഇടവകയായി ഉയിര്‍ത്തപ്പെട്ടു ഫാ. ഔസേപ്പ് തെരുവപ്പുഴ ആദ്യ ഇടവക വികാരി.
1941-ല്‍ വേദപാഠ ക്ലാസിന് മുറി പണിതു
1960-ല്‍ പള്ളി കുരിശാകൃതിയില്‍ നീട്ടിപ്പണിതുയര്‍ത്താന്‍ തീരുമാനിച്ചു
1967 -ല്‍ സണ്‍ഡേസ്‌കൂള്‍ പുതുക്കിപ്പണിതു
1971-ല്‍ ഇപ്പോഴത്തെ പള്ളി പണി പൂര്‍ത്തിയാക്കി
1973-ല്‍ ഡി.എസ്.ടി സന്യാസിനി സമൂഹം ഇടവകയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
2018-ല്‍ പുതിയ സണ്‍ഡേ സ്‌കൂള്‍ പണിത് വെഞ്ചരിച്ചു.
നാളിതുവരെ 23 വൈദികര്‍ ഇവിടെ സേവനം ചെയ്തു. ഇടവകയില്‍ നിന്ന് 33 വൈദികരും 37 സിസ്റ്റേഴ്‌സും വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നു.
പരിശുദ്ധ മാതാവിന്റെ കപ്പേള കുറിച്ചിത്താനം വൈദ്യശാല കവലയിലും വി. കൊച്ചുത്രേസ്യയുടെ കപ്പേള പള്ളിക്കു സമീപം പാതയോരത്തും; വി. യൂദാശ്ലീഹായുടെ കപ്പേള മരങ്ങാട്ടുപള്ളിക്കുള്ള വഴിക്ക് വില്ലേജാഫീസിനു സമീപത്തായും സ്ഥിതി ചെയ്യുന്നു.