കാര്‍ഷകര്‍ വേണം രാജ്യത്തെ മുന്നോട്ട് നയിക്കാനെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കുറിച്ചിത്താനം ഫാര്‍മേഴ്‌സ് സൊസൈറ്റി കുറിച്ചിത്താനം ശ്രീധരിക്കവലയിലെ പാടശേഖരത്തില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയ്ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഏറ്റവും നല്ല കള്‍ച്ചര്‍ അഗ്രി കള്‍ച്ചറാണെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. പത്തു വര്‍ഷങ്ങളായി തരിശായി കിടന്നിരുന്ന പാടശേഖരം ഫാര്‍മേഴ്‌സ് സൊസൈറ്റി ഏറ്റെടുക്കകായിരുന്നു. രണ്ടര ഏക്കര്‍ സ്ഥലത്താണ് കൃഷി ഇറക്കിയത്. ഉമ ഇനത്തില്‍പ്പെട്ട വിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 24-നാണ് വിത നടത്തിയത്. 120 ദിവസം മൂപ്പുള്ള വിത്താണിത്. കൃഷി ഓഫീസര്‍ ഡെന്നീസ് ജോര്‍ജ് കൃഷിക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. നെല്ലിക്കല്‍ ബെന്നി, മാളികയില്‍ രാജശ്രീ, കോഴിപ്പിള്ളില്‍ മിനി എന്നിവരുടെ സ്ഥലം സൊസൈറ്റി പാട്ടത്തിനെടുക്കുകയായിരുന്നു.
പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, കുറിച്ചിത്താനം സെന്റ് തോമസ് പള്ളി വികാരി ഫാ. ജോസ് നെല്ലിക്കത്തെരുവില്‍, പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ പുളിക്കിയില്‍, പഞ്ചായത്തംഗങ്ങളായ സിറിയക് മാത്യു, ജോസഫ് ജോസഫ്, എം. എം. തോമസ്, എസ്.പി നമ്പൂതിരി, സിന്ധു ജേക്കബ്, പാടശേഖര സമിതി പ്രസിഡന്റ് ജോയി എളമ്പക്കോടം എന്നിവര്‍ സംബന്ധിച്ചു.
ഫാര്‍മേഴ്‌സ് സൊസൈറ്റി ഭാരവാഹികളായ ഷൈജു പി. മാത്യു പഴേമ്മാക്കില്‍, സിബു മാണി കുറിച്ചാത്ത് മുളങ്ങാട്ടില്‍, സണ്ണി കോലടിപ്പുറം, കെ.എം. ജോസഫ് കുളത്തൂപ്പാറ, ഷാജി കുറിച്ചാത്ത് എന്നിവര്‍ കൃഷിക്ക് നേതൃത്വം നല്‍കി. ഫാര്‍മേഴ്‌സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുറിച്ചിത്താനം പള്ളിയില്‍ എല്ലാ ഞായറാഴ്ചകളിലും വീടുകളില്‍ ഉത്പാദിപ്പിക്കുന്ന വിഷരഹിതമായ കാര്‍ഷിക വിളകള്‍ മിതമായ നിരക്കില്‍ വിതരണം ചെയ്തുവരുന്നുണ്ട്.